ഉൽക്കമഴ; രാത്രി ആകാശത്ത് വിരിഞ്ഞത് അത്ഭുതക്കാഴ്ച്ചയെന്ന് ശാസ്ത്രലോകം 

November 18, 2019

ശാസ്ത്രലോകം അത്ഭുത്തോടെ കാത്തിരുന്ന ദിവസമാണ്  നവംബർ 18. രാത്രിയിൽ ആകാശത്ത് വിരിയുന്ന ലിയോനിഡ് ഉൽക്കമഴയ്ക്കായാണ്   ശാസ്ത്രലോകവും വാനനിരീക്ഷകരും കാത്തിരുന്നത്. ഇത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നുവെന്നും വാനനിരീക്ഷകർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു.

പൊതുവെ മേഘങ്ങൾ കുറവുള്ള ആകാശത്താണ് ഈ ഉൽക്കമഴ വ്യക്തമായി  കാണാനാവുക. നഗ്നനേത്രങ്ങൾക്കൊണ്ടുതന്നെ ഇത് നിരീക്ഷിക്കാനാവുമെന്നും ശാസ്ത്രലോകം അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ നിരവധി വാനനിരീക്ഷകരാണ് ഇത് കണ്ടത്.

Read also: ‘ഓരോ വിജയത്തിലും പരാജയത്തിലും തോളോടുതോൾ ചേർന്ന് നിന്ന സൗഹൃദം’; പഴയ ചിത്രം പങ്കുവെച്ച് മോഹൻലാൽ

എല്ലാവർഷും നവംബറിൽ ആകാശത്ത് ഉൽക്കമഴ പ്രത്യക്ഷമാകും. സൂര്യനെ വലംവയ്ക്കുന്ന റ്റെമ്പൽ ടറ്റിൽ എന്ന വാൽ നക്ഷത്രത്തിന്റെ അരികത്തുകൂടി  ഭൂമി വലംവയ്ക്കുമ്പോഴാണ് ഉൽക്കമഴ ദൃശ്യമാകുന്നത്. റ്റെമ്പൽ ടറ്റിലിന്റെ ഭ്രമണപഥത്തിലുള്ള പാറക്കഷ്ണങ്ങളാണ് ഉൽക്കമഴയായി ഭൂമിയിലേക്ക് പതിക്കുന്നത്. എന്തായാലും ആകാശത്ത് കഴിഞ്ഞ രാത്രിയിൽ വിരിഞ്ഞ മനോഹര കാഴ്ചയ്ക്ക് നിരവധിയാളുകളാണ് സാക്ഷ്യം വഹിച്ചത്.