‘ആ പരസ്യം നടന്നത് നന്നായി’- അനുഷ്‍കയുമായുള്ള പ്രണയകഥ പങ്കുവെച്ച് വിരാട് കോലി

November 26, 2019

നീണ്ട അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയും ബോളിവുഡ് നായിക അനുഷ്‌കയും വിവാഹിതരായത്. 2013ൽ പരിചയപ്പെട്ട ഇവർ 2017ൽ ഇറ്റലിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ വിവാഹിതരായി. തങ്ങളുടെ പ്രണയകഥ പങ്കുവെക്കുകയാണ് ഇപ്പോൾ വിരാട് കോലി.

2013 ൽ ഒരു ഷാമ്പൂ പരസ്യത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. ആ പരസ്യം നടന്നത് നന്നായി എന്നാണ് വിരാട് കോലി പറയുന്നത്. പരസ്യ ചിത്രീകരണത്തിനായി എത്തിയ കോലിക്ക് അനുഷ്‌കയിൽ നിന്നും വളരെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.

Read More:മുടി തഴച്ച് വളരണോ? എങ്കിൽ ഇടക്കിടക്ക് വെട്ടി കളഞ്ഞോളു..

ആദ്യമായി കണ്ടിട്ട് പോലും വളരെ മികച്ച സ്വീകരണവും പെരുമാറ്റവുമാണ് അനുഷ്‌കയിൽ നിന്നും വിരാട് കോലിക്ക് ലഭിച്ചത്. അനുഷ്കയുടെ ശാന്ത സ്വഭാവവും പെരുമാറ്റരീതികളും കോലിയെ ആകർഷിച്ചു. ‘പിന്നീട് ചെറിയ തമാശകൾ പോലും പങ്ക് വയ്ക്കുന്ന തരത്തിലുള്ള സൗഹൃദം വളർന്നു. പലതും ബാലിശമായിരിക്കും. പക്ഷെ അതൊക്കെ മതിയായായിരുന്നു എനിക്ക്. ആ ഷാമ്പൂ പരസ്യം സംഭവിച്ചതിൽ ഞാൻ അതിയായ സന്തോഷവാനാണ്.- വിരാട് പറയുന്നു.

പരസ്പരം കരുത്ത് പകരുന്ന ദമ്പതികളാണ് ഇവർ. പല വിമർശനങ്ങളിലൂടെയും വിവാദങ്ങളിലൂടെയും കടന്നു പോയപ്പോഴും കരിയറിൽ താങ്ങായി അവർ അന്യോന്യം നിന്നു. ഇറ്റലിയിലെ വിവാഹ ചടങ്ങിന് ശേഷം മുംബൈയിലും ഡൽഹിയിലും താരങ്ങൾക്കായി വിരുന്നും നടത്തിയിരുന്നു.