ഫോണിൽ സംസാരിച്ചുകൊണ്ട് പ്ലാറ്റ് ഫോമിലൂടെ, ട്രാക്കിലേക്ക് വീണ യുവതിയുടെ തൊട്ടടുത്ത് ട്രെയ്ൻ; വീഡിയോ

November 4, 2019

അശ്രദ്ധ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചില വാഹനാപകടങ്ങളുടെ വീഡിയോകള്‍ വൈറലാകാറുണ്ട്. ഇത്തരം വീഡിയോകള്‍ കാഴ്ചക്കാര്‍ക്ക് വലിയ പാഠങ്ങളാണ് നല്‍കുന്നതും. എന്നാലും ദിനം പ്രതി അപകടങ്ങളും വർധിച്ചുവരുന്നുണ്ട്. മിക്കപ്പോഴും ചെറിയ അശ്രദ്ധയിലൂടെ അപകടങ്ങളെ നാം തന്നെ ക്ഷണിച്ചുവരുത്താറുണ്ട്. ഇപ്പോഴിതാ ഫോണിൽ സംസാരിച്ചു നടന്ന് അപകടം വരുത്തിവച്ച ഒരു സ്ത്രീയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

സ്‌പെയിനിലെ മാഡ്രിഡിലെ ഇസ്റ്റര്‍കോ സ്‌റ്റേഷനിലാണ് സംഭവം. ഫോണിൽ സംസാരിച്ച് പ്ലാറ്റ് ഫോമിലൂടെ നടക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത പാലത്തിൽ ട്രെയിൻ വന്ന് നിലല്‍ക്കുന്നതിനിടെയാണ് യുവതി ട്രാക്കിലേക്ക് വീണത്. ഉടൻ തന്നെ കുറെ ആളുകൾ പെൺകുട്ടി വീണ സ്ഥലത്തേക്ക് ഓടികൂടുന്നതും വീഡിയോയിൽ കാണാം. നിങ്ങളുടെ സുരക്ഷയുടെ ഭാഗമായി പ്ലാറ്റ് ഫോമിൽകൂടി നടക്കുമ്പോൾ മൊബൈലിൽ നിന്ന് തലയുയർത്തി നടക്കുക എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ മെട്രോ ഡി മാഡ്രിഡിന്റെ ട്വിറ്റര്‍ പേജിൽ പങ്കുവച്ചിരിക്കുന്നത്

ഗതാഗത നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അറിവുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ ഇത് വിളിച്ചുവരുത്തുന്നത് വലിയ അപകടങ്ങളാണ്.