കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഷെയ്ന്‍ നിഗത്തിന്റെ തകര്‍പ്പന്‍ ഡാന്‍സ്: വീഡിയോ

December 20, 2019

അഭിനയത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ഷെയ്ന്‍ നിഗം. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ശ്രദ്ധ നേടുന്നു. ‘വലിയ പെരുന്നാള്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി, ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ക്രിസ്മസ് ആഘോഷത്തിനെത്തിയതാണ് താരം. ആഘോഷത്തിനിടെയാണ് താരം മനോഹരമായി വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം നൃത്തം ചെയ്തത്. അതേസമയം ‘വലിയ പെരുന്നാള്‍’ ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

‘യേ ദില്‍ഹേ മുഷ്‌കില്‍’ എന്ന ചിത്രത്തിലെ മനോഹര ഗാനത്തിനായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഷെയ്‌ന്റെ നൃത്തം. ഈ ഡാന്‍സ് ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വലിയ പെരുന്നാള്‍’. ചിത്രത്തിന്റേതിയ അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലറിനും ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Read more: വിസ്മയമാണ് മമ്മൂട്ടി; കൈയടി നേടി ‘ഷൈലോക്ക്’ ടീസര്‍

ചിത്രത്തിന് തിരക്കഥ ഒരിക്കിയിരിക്കുന്നത് ഡിമല്‍ ഡെന്നിസും തസ്രിഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ്. ഷെയ്ന്‍ നിഗത്തിനു പുറമെ, വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹിമിക ബോസാണ് ചിത്രത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ നായികാ കഥാപാത്രമായെത്തുന്നത്.

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിക്കുന്നത്. റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

https://www.instagram.com/p/B6NG3idjTKq/?utm_source=ig_web_copy_link