അനന്തരം: ഈ അച്ഛനും മകൾക്കും വേണം സുമനസുകളുടെ കൈത്താങ്ങ്…
കൊല്ലം ജില്ലയിലെ മുരുക്കുമണ്ണ് സ്വദേശിയായ അഹിൻ മോഹൻ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണ്. പന്ത്രണ്ട് വർഷമായി വൃക്കരോഗം ബാധിച്ച അഹിന്റെ കുടുംബം സാമ്പത്തീകമായി ഏറെ ദുരിതത്തിലാണ്. നാട്ടുകാരുടെ സഹായത്താലാണ് അഹിനും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ഇപ്പോൾ ജീവിക്കുന്നത്.
അഹിന്റെ രോഗത്തിന് പിന്നാലെ ഇവരുടെ ഒന്നര വയസുകാരി മകൾക്കും ഇപ്പോൾ വൃക്കരോഗമാണ്. അഹിന എന്ന കുഞ്ഞുമോളുടെ ഇരുവൃക്കകളിലും മുഴയാണ്. അഹിന് അടിയന്തരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ് വൈദ്യശാസ്ത്രം. എന്നാൽ സമ്പത്തീകമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് ചികിത്സാചിലവ് താങ്ങാവുന്നതിലും അധികമാണ്.
നല്ലവരായ നാട്ടുകാരുടെ സഹായത്താലാണ് ഈ കുടുംബത്തിന്റെ ഭക്ഷണമടക്കമുള്ള ചിലവുകൾ ഇപ്പോൾ കഴിഞ്ഞുപോകുന്നത്. പെരുമ്പാവൂരിലെ ടെക്നോഫെ എന്ന കമ്പനിയിലെ ചില സുഹൃത്തുക്കൾ ചേർന്ന് ഈ കുടുംബത്തിന് ചെറിയ സഹായവുമായി എത്തി. എന്നാൽ മുന്നോട്ടുള്ള ഈ കുടുംബത്തിന്റെ ജീവിതത്തിനും ചികിത്സയ്ക്കും സുമനസുകളുടെ സഹായം ഇനിയും ആവശ്യമാണ്.
Read also: ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ഫ്ളവേഴ്സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’, ഡിസംബര്‍ 28 ന്
ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിക്കുന്നവരെ സംഘടിപ്പിക്കുകയും, ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അനന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C