അനന്തരം: ദുരിതക്കയത്തില്‍ നിന്നും കരകയറാന്‍ സുമനസ്സുകളുടെ കാരുണ്യം കാത്ത് ബിജു

December 17, 2019

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിക്കുന്നത്. നോവിന്റെ നീര്‍ച്ചാല്‍ ഒഴുകിയ മിഴികളില്‍ സന്തോഷം നിറയ്ക്കാനാണ് അനന്തരം പരിപാടിയുടെ ശ്രമം. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിക്കുന്നുണ്ട് അനന്തരം. കലാപരിപാടികളിലൂടെയും വിനോദങ്ങളിലുടെയും ആശയറ്റവര്‍ക്ക് അനന്തരം ആശ്വാസമേകുന്നു.

അനുദിനവും ദുരിതങ്ങളോട് പോരാടി ജീവിക്കുകയാണ് കൊല്ലം ചവറ സ്വദേശിയായ ബിജു. കിടക്കയില്‍ നിന്നും ഒന്നെഴുന്നേല്‍ക്കണം എന്നതാണ് ബിജുവിന്റെ ഏറ്റവും വലിയ ആഗ്രഹംതന്നെ. കല്‍പ്പണിക്കാരനായ ബിജു വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് താഴേയ്ക്ക് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബിജു പൂര്‍ണ്ണമായും കിടപ്പിലാണ്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്നുണ്ട് ഇവര്‍. കൈകകാലുകളുടെ ചലനശക്തി നഷ്ടപ്പെട്ടതിനാല്‍ പരസഹായം ഇല്ലാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ബിജു. ചികിത്സയ്ക്കായി ഇതിനോടകംതന്നെ ലക്ഷങ്ങള്‍ ചിലവഴിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യചിലവുകള്‍ക്കും പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. കരുണ വറ്റാത്ത നന്മ മനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജുവും ഭാര്യയും മക്കളും.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C