‘ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്’- സൗഹൃദത്തെ കുറിച്ച് ഭാവന

December 27, 2019

സൗഹൃദങ്ങളിൽ ജീവിക്കുന്ന വ്യക്തിയാണ് ഭാവന. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ഭാവന സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. ഇപ്പോൾ ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരില്‍ ആണെങ്കിലും ഉറ്റ സുഹൃത്തുക്കളുടെ വിവാഹമോ കുടുംബ വിശേഷങ്ങളോ ഒന്നും ഭാവന മുടക്കാറില്ല.

സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. ഇപ്പോൾ മൃദുലയുടെ വിവാഹ നിശ്ചയത്തിൽ ഇവർ തിളങ്ങിയതാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. സുഹൃത്തുക്കളുടെയൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന കുറിച്ച വാക്കുകളാണ് ഇപ്പോൾ തരംഗമാകുന്നത്.

‘ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്, എങ്ങനെയാണ് ഈ പ്രപഞ്ചത്തിൽ ആളുകൾ കണ്ടുമുട്ടുന്നതെന്നും പരിചയത്തിലാകുന്നതെന്നും അടുത്ത സുഹൃത്തുക്കളാകുന്നതെന്നും..’.

Read More:‘എപ്പോഴും എമ്പുരാനെ കുറിച്ചുള്ള ആസൂത്രണത്തിലും ചർച്ചയിലുമാണ്’- സുപ്രിയ

ശിൽപക്കും രമ്യ നമ്പീശനുമൊപ്പം ഭാവന നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ഇങ്ങനെയൊരു കുറിപ്പ് നടി പങ്കുവെച്ചത്.