ബ്ലാസ്റ്റേഴ്‌സ്- ജി സി ഡി എ പ്രശ്നത്തിന് പരിഹാരമായി; വാടക 6 ലക്ഷമായി ഉയർത്തിയത് അംഗീകരിച്ച് മഞ്ഞപ്പട

December 19, 2019

കലൂർ സ്റ്റേഡിയം ഉടമകളായ ജി സി ഡി എയും ഐ എസ് എൽ ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സുമായി നിലനിന്ന തർക്കം പരിഹരിച്ചു. സ്റ്റേഡിയം വാടകയും അറ്റകുറ്റ പണിയുടെ തുകയുമാണ് തർക്കത്തിന് ആധാരമായത്. ഇതുവരെ അഞ്ചു ലക്ഷം രൂപയാണ് ബ്ലാസ്റ്റേഴ്‌സ് വാടകയിനത്തിൽ ഓരോ മത്സരത്തിനും നൽകിയിരുന്നത്.

ഇത് 6 ലക്ഷമായി ഉയർത്തിയതാണ് പ്രശ്നത്തിന് കാരണമായത്. ഇതിനെ തുടർന്ന് സർക്കാർ രണ്ടംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ചർച്ചയിൽ 6 ലക്ഷം നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപ്പണി ജി സി ഡി എ നടത്തും. കസേരകൾ നന്നാക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് ആണ്. സെക്യൂരിറ്റി തുകയിൽ തർക്കമുണ്ടായിരുന്നെങ്കിലും ഒരു കോടിയായി തന്നെ നിലനിർത്തിയിരിക്കുകയാണ്.

Read More:ചപ്പാത്തി ചില്ലറക്കാരനല്ല; അടങ്ങിയിരിക്കുന്നത് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ

സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാറിന്റെ നേതൃത്വത്തിൽ ഇരു കൂട്ടരുമായി നടത്തിയ ചർച്ചയിലാണ് തർക്കം പരിഹരിച്ചത്. അതുപോലെ ബ്ലാസ്റ്റേഴ്സിന് മാത്രമായി വർഷം മുഴുവൻ സ്റ്റേഡിയം വിട്ടു നൽകാൻ സാധിക്കില്ലെന്നും ക്രിക്കറ്റിനായി സമീപിച്ചാൽ നൽകേണ്ടതാണെന്നും ജി സി ഡി എ ചെയർമാൻ സലിം വ്യക്തമാക്കി.