മനോഹരം ഈ ചിപ്പി വീട്; ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വീടിന്റെ ചിത്രങ്ങൾ കാണാം…
വ്യത്യസ്തവും കൗതുകകരവുമായ എന്തിനും കാഴ്ചക്കാർ ഏറെയാണ്. എല്ലാത്തിലും വെറൈറ്റി തേടിപോകുന്നവർക്കിടയിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു കൗതുക വീട്. കണ്ടാൽ ആരുമൊന്ന് നോക്കിപോകും അത്രമേൽ മനോഹരമാണ് ഈ ചിപ്പിവീട്. മെക്സിക്കോയിലാണ് ഈ കൗതുകവീട് സ്ഥിതിചെയ്യുന്നത്.
ലോകത്തെ വ്യത്യസ്തമായ വീടുകൾ തിരഞ്ഞാൽ അതിൽ ആദ്യം കണ്ണുടക്കുക ഈ വീട്ടിലായിരിക്കും. അതിനാൽ ഏറ്റവും കൂടുതൽ ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ട വീടും ഇതുതന്നെ. പ്രകൃതിയോട് ഏറ്റവും ഇണങ്ങിയാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മെക്സിക്കോയിലെ ഒരു ദമ്പതികളാണ് ഈ മനോഹര ഭവനത്തിന് പിന്നിൽ. കടലിൽ താമസിക്കുന്നതുപോലെ മനോഹരമായ അനുഭവം നൽകുന്നൊരു വീടായാലോ എന്ന ചിന്തയിൽ നിന്നുമാണ് കടലിലെ ചിപ്പിയുടെ രൂപത്തിലുള്ള ഈ വീട് ഒരുങ്ങിയത്. എന്നാൽ ഈ വീടിനെക്കുറിച്ചുള്ള ആശയവുമായി നിരവധി ആർകിടെക്ടുകളെ സമീപിച്ചെങ്കിലും ഇവരുടെ ഈ ആഗ്രഹം സാധിച്ചുനല്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാവരും ഇവരെ ഒഴുവാക്കി. അവസാനം ചിപ്പി വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. ആർക്കിടെക്ചർ ഓർഗാനിക്ക എന്ന സ്ഥാപന ഉടമ സേവ്യർ സെനോസിയൻ എന്ന വ്യക്തിയാണ് ഈ വീടിന്റെ പണി പൂർത്തിയാക്കിയത്. നാലുപേർ അടങ്ങുന്ന ഒരു കുടുംബമാണ് ഇപ്പോൾ ഈ ചിപ്പി വീട്ടിൽ താമസിക്കുന്നത്.
Read also: ഇനിമുതൽ ഫോൺ അമിതമായി ചൂടാകുമോ പൊട്ടിത്തെറിയ്ക്കുമോ എന്ന പേടി വേണ്ട; പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ
പ്രകൃതിയോട് ഏറെ ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സിമിന്റും പ്ലാസ്റ്റർ ഓഫ് പാരീസും ചേർന്ന മിശ്രിതം ഉപയോഗിച്ചാണ് ഈ വീടിന്റെ ഭിത്തി നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ വീട്ടിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഈ വീടും നിർമിച്ചിരിക്കുന്നത്. ബെഡ് റൂം, ബാത്റൂം, സ്വീകരണമുറി, അടുക്കള, ടി വി റൂം എന്നിവയെല്ലാം ഈ വീട്ടിലുണ്ട്.
ചുവരുകളിൽ പലരീതിയിലും ആകൃതിയിലുമൊക്കെ കൊത്തിവച്ചിരിക്കുന്ന നിരവധി വർക്കുകളും ഈ വീടിനെ മനോഹരമാക്കുന്നുണ്ട്. പുറമെ നിന്ന് നോക്കിയാൽ ഒരു ഒച്ചിന്റെ ആകൃതിയാണ് ഈ വീടിന്.