ആഘോഷപൂർവം ചുവടുവെച്ച് രജനികാന്തും, നയൻതാരയും; ‘ദർബാറി’ലെ പ്രൊമോ ഗാനം

December 31, 2019

രജനികാന്തും നയൻതാരയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമോ പുറത്ത് വിട്ടു. നയൻതാരയും രജനികാന്തും ഒന്നിച്ചെത്തുന്ന ഡും ഡും എന്ന ഗാനത്തിന്റെ പ്രൊമോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

നകാഷ് ആസിസ് ആണ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ വിവേകിന്റേതാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Read More:ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക് നിരോധനം

അതേസമയം ഇളയ ദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ‘സര്‍ക്കാര്‍’ ആയിരുന്നു എ ആര്‍ മുരുഗദോസ് സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. മുരുഗദോസ് സംവിധാനം നിര്‍വഹിച്ച ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍.