ശ്രദ്ധ നേടി ‘ധമാക്ക’യിലെ പ്രണയഗാനം: വീഡിയോ

December 16, 2019

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഗാനങ്ങളുമെല്ലാം ഇത് ശരിവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം.

‘ധമാക്ക’ ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിത്തെും. ചിത്രത്തിലെ ലവ് സോങ്ങാണ് പുറത്തെത്തിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍റേതാണ് ഗാനത്തിലെ വരികള്‍. പ്രണവം ശശിയാണ് ആലാപനം. അരുണും നിക്കി ഗല്‍റാണിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രത്തിന്റെ നിര്‍മാണം.’ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന ചിത്രത്തിലൂടെ ബാലതാരമായി വെള്ളിത്തിരയിലെത്തിയ അരുണ്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. മുകേഷ്, ഉറുവ്വശി, സലിം കുമാര്‍, സാബു മോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നേഹ സക്‌സേന, ഇന്നസെന്റ്, ശാലിന്‍ സോയ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: പ്രണയം പറഞ്ഞ് സണ്ണി വെയ്ൻ; മനോഹര ഗാനം ആലപിച്ച് ഹരിശങ്കർ

അതേസമയം ചിത്രത്തിനു വേണ്ടിയുള്ള ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ‘ധമാക്ക’യുടേതായി നേരത്തെ പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.