ഐഎഫ്എഫ്‌കെ 2019: പുരസ്കാര നിറവില്‍ ജല്ലിക്കട്ട്, വെയില്‍ മരങ്ങള്‍, പനി

December 14, 2019

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അലന്‍ ഡെബര്‍ട്ടിനാണ് മികച്ച സംവിധായകനുള്ള രചതചകോരം പുരസ്‌കാരം ലഭിച്ചത്. പാക്കരറ്റിന്റെ സംവിധാനത്തിനാണ് അലന്‍ ഡെബര്‍ട്ടിന് പുരസ്‌കാരം ലഭിച്ചത്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ‘അവര്‍ മദേഴ്‌സ്’ സംവിധായകന്‍ സീസര്‍ ഡയസിന് ലഭിച്ചു. ‘ദേ സേ നതിംഗ് സ്‌റ്റെയ്‌സ് ദ് സെയിം’ എന്ന ജപ്പാന്‍ ചിത്രമാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയത്. ജോ ഓഡാഗ്രിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച ജല്ലിക്കട്ടാണ് മികച്ച ജനപ്രിയ സിനിമ. ഡോ. ബിജു സംവിധാനം നിര്‍വ്വഹിച്ച ‘വെയില്‍ മരങ്ങള്‍’ എന്ന ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം നേടി. സന്തോഷ് മുണ്ടൂര്‍ സംവിധാനം നിര്‍വ്വഹിച്ച ‘പനി’യാണ് മേളയിലെ മികച്ച മലയാള ചിത്രം. മധു സി നാരായണന്‍ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രം പ്രത്യേക ജൂറി പരാമര്‍ശം നേടി.

പുരസ്‌കാരങ്ങള്‍

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് – ഫെര്‍ണാണ്ടോ സൊളാനസ്
മികച്ച നവാഗത ഇന്ത്യന്‍ സംവിധായകന്‍- ഹാഷിം ഇര്‍ഷാദ് (ആനി മാനി)
ഏഷ്യ പെസഫികിലെ മികച്ച സിനിമ (നെറ്റ് പാക്ക് അവാര്‍ഡ്)- ആനി മാനി
മികച്ച മലയാളം ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്‌കാരം- വെയില്‍ മരങ്ങള്‍ (ഡോ.ബിജു)
പ്രത്യേക ജൂറി പരാമര്‍ശം (നെറ്റ് പാക്ക്)- കുമ്പളങ്ങി നൈറ്റ്‌സ്
ഫിപ്രസ്‌കി പുരസ്‌കാരം (മത്സര വിഭാഗത്തില്‍) കാമൈല്‍
മികച്ച മലയാളം സിനിമ- പനി (സന്തോഷ് മുണ്ടൂര്‍)
പ്രത്യേക പരാമര്‍ശം- ലിജോ ജോസ് പെല്ലിശേരി (ജെല്ലിക്കെട്ട്)
ജനപ്രിയ സിനിമ (ഓഡിയന്‍സ് അവാര്‍ഡ്) -ജല്ലിക്കെട്ട്