രജനികാന്തിന്റെ നായികയായി കീർത്തി സുരേഷ്

December 15, 2019

രജനികാന്തിന്റെ 168മത്തെ ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് എത്തുന്നു. ഒട്ടേറെ നായികമാരുടെ പേരുയർന്നുവെങ്കിലും കീർത്തിയെ നായികയായി നിശ്ചയിച്ചിരിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

മഞ്ജു വാര്യരുടെയും ജ്യോതികയുടെയും പേരുകൾ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ സൺ പിക്ചേഴ്സ് ഔദ്യോഗികമായി കീർത്തി സുരേഷിനെ നായികയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ ചിത്രം തന്റെ കരിയറിലെ നാഴികകല്ലാണെന്നും എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന അനുഭവമാണെന്നും കീർത്തി സുരേഷ് ട്വിറ്ററിൽ കുറിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Read More: നെയ്യ് കൊണ്ട് അതിജീവിക്കാം, സൗന്ദര്യ പ്രശ്നങ്ങൾ

ശിവകാർത്തികേയന്റെ നായികയായാണ് കീർത്തി തമിഴ് സിനിമ ലോകത്ത് ചുവടുറപ്പിക്കുന്നത്. പിന്നീട് ധനുഷ്, വിജയ്, സൂര്യ, വിക്രം തുടങ്ങി മുൻനിര നായകന്മാരോടൊപ്പമെല്ലാം കീർത്തി അഭിനയിച്ചു. ആദ്യമായാണ് രജനികാന്തിനൊപ്പം അഭിനയിക്കുന്നത്.