28 വര്‍ഷങ്ങള്‍, നായികയായ ചിത്രം ആദ്യമായി തിയേറ്ററില്‍ കണ്ട് മീന

December 11, 2023

അഭിനയിച്ച പല ചിത്രങ്ങളും ഒരു തവണയെങ്കിലും കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും പല അഭിനേതാക്കളുടെയും മറുപടി ഇല്ല എന്നായിരുക്കും. റിലീസ് സമയത്തെ തിരക്കും അസൗകര്യങ്ങളുമാണ് ഇതിന്റെ കാരണമായി പറയുന്നത്. സിനിമകളുടെ പ്രൊമേഷനുമായി ബന്ധപ്പെട്ട് അഭിനേതാക്കള്‍ തീയേറ്ററുകളില്‍ എത്താറുണ്ടെങ്കിലും സൂപ്പര്‍ താരങ്ങളെല്ലാം ഇതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പതിവ്. ( Meena Sagar watched her movie Muthu completely for the first time )

തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമായ നടി താന്‍ നായികയായ ഒരു സിനിമ തിയേറ്ററില്‍ കാണാനെത്തിയതാണ് സിനിമ ലോകത്ത ചര്‍ച്ചയായത്. പുതിയ ചിത്രമല്ല, മറിച്ച് 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം കാണാനാണ് മീന എത്തിയത്. ചെന്നൈ രോഹിണി തിയേറ്ററില്‍ എത്തിയാണ് മീന ചിത്രം കണ്ടത്.

കെ. എസ് രവികുമാര്‍ സംവിധാനം നിര്‍വഹിച്ച് 1995-ല്‍ പ്രദര്‍ശനത്തിനെത്തിയ മുത്തുവാണ് ചിത്രം. 28 വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസിന്റെ ഭാഗമായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമ കാണാന്‍ എത്തിയതിന്റെ വീഡിയോയും മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Read Also : രഞ്ജി ഏട്ടനും രാജു ഏട്ടനും ഒപ്പം ബാലാമണി; ഓർമ്മചിത്രം പങ്കുവെച്ച് നവ്യ നായർ

ഉള്ള നിറയ്ക്കുന്ന അനുഭവമായിരുന്നു മുത്തുവിന്റെ റീ റിലീസ്. തിരക്ക് കാരണമാണ് മുമ്പ് നായികയായി എത്തിയ ചിത്രം കാണാന്‍ കഴിയാതിരുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷവും, സിനിമയുടെ മാന്ത്രികത അവശേഷിക്കുന്നു, അതിനോടുള്ള പ്രേക്ഷകരുടെ അഭിനിവേശം ശരിക്കും പ്രചോദനകരമാണെന്നും മീന പറയുന്നു. ടിവിയിലും അവര്‍ ഇതുവരെ മുത്തു മുഴുവനായും കണ്ടിരുന്നില്ലെന്നും രോഹിണി തിയേറ്ററിലെ കാഴ്ച താന്‍ ഒരിക്കലും മറക്കില്ലെന്നും വീഡിയോയ്‌ക്കൊപ്പം നടി കുറിച്ചു.

Story highlights : Meena Sagar watched her movie Muthu completely for the first time