‘പാതിരാത്രി ട്രിപ്പിനിറങ്ങിയാൽ ഇങ്ങനെയിരിക്കും’ – ചിരിപ്പിച്ച് നീരജിന്റെ പോസ്റ്റ്

December 31, 2019

ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇപ്പോൾ വെബ്സീരിസിൽ വരെ തിളങ്ങുന്ന നടനായി മാറിയിരിക്കുകയാണ് നീരജ് മാധവ്. കൈ നിറയെ സിനിമകളാണ് നീരജിന് ഇപ്പോൾ. തിരക്കിനിടയിലും കുടുംബത്തിനായി യാത്രകൾ മാറ്റി വയ്ക്കാറുണ്ട് നീരജ്.

ഇപ്പോൾ ഭാര്യക്കൊപ്പം ഒരു റോഡ് ട്രിപ്പ് പോയ രസകരമായ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. കൈലിയുടുത്ത് കയ്യിൽ ഷൂസും പിടിച്ച് ഉറക്കം തൂങ്ങി നിൽക്കുന്ന ചിത്രമാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്.

ഭാര്യ ദീപ്തി രാജേന്ദ്രൻ ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത് ബാംഗ്ലൂർക്കുള്ള ഓഫ് റോഡ് ട്രിപ്പിന്റെ ചിത്രമാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്. ട്രിപ്പിന് ഒപ്പം ഭാര്യ ദീപ്തിയും സഹോദരനുമുണ്ട്.

ഇനി നീരജിന്റേതായി തിയേറ്ററുകളിൽ എത്താനുള്ള ചിത്രം ‘ഗൗതമന്റെ രഥം’ ആണ്. അതിനോടൊപ്പം നീരജ് മാധവ്- ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നുണ്ട്. ‘പാതിരാ കുര്‍ബാന’ എന്നാണ് ചിത്രത്തിന്റെ പേര്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം നീരജ് മാധവ്- ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗീസ് എന്നിവര്‍ ഒരുമിച്ചെത്തുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’.