ഇത് ഒറ്റയ്ക്ക് കളിക്കാവുന്ന ഗ്രൂപ്പ് ഡാൻസ്; ലോക്ക് ഡൗൺ കാലത്തെ വീഡിയോ പങ്കുവെച്ച് നീരജ് മാധവ്

March 30, 2020

കുറഞ്ഞ കാലയളവിനുള്ളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ താരമാണ് നീരജ് മാധവ്. അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് നീരജ്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്തെ വിനോദത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ഗ്രൂപ്പ് ഡാൻസ് ചെയ്യാൻ ഒരുത്തന്റെയും ആവശ്യമില്ല, ഞാൻ ഒറ്റയ്ക്ക് കളിച്ചോളാം’ എന്ന അടിക്കുറിപ്പോടെ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് താരം ഷെയർ ചെയ്‌തത്‌. പോസ്റ്റിന് താഴെയായി ഐസൊലേഷൻ, സോളോ ഗ്രൂപ്പ് ഡാൻസ്, കില്ലിങ് ടൈം എന്നീ ഹാഷ് ടാഗുകളും താരം നൽകിയിട്ടുണ്ട്. പത്ത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

അതേസമയം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങൾ ഉൾപ്പെടെ എല്ലാവരും വീട്ടിലാണ്. ഈ സമയത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സിനിമാ താരങ്ങൾ ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.