‘സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത നടൻ, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ’- ഹൃദയം തൊട്ട് നീരജ് മാധവിന്റെ കുറിപ്പ്

February 2, 2020

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് നീരജ് മാധവിന്റെ ‘ഗൗതമന്റെ രഥം’. ഒരു ചെറിയ പ്രമേയത്തിൽ ഒരുങ്ങിയ ചിത്രത്തിന് ശേഷം കണ്ണീരണിഞ്ഞാണ് പ്രേക്ഷകർ തിയേറ്റർ വിടുന്നത്. അത്രയ്ക്ക് ഹൃദയഹാരിയാണ് ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം വളരെ വികാരഭരിതരായി അണിയറപ്രവർത്തകർ കണ്ണുനിറഞ്ഞു പരസ്പരം ആലിംഗനം ചെയ്യുന്ന ഒരു വിഡിയോ നീരജ് മാധവ് പങ്കുവെച്ചിരിക്കുന്നു.

ഹൃദയം തൊടുന്നൊരു കുറിപ്പും വീഡിയോയ്ക്ക് ഒപ്പമുണ്ട്. നീരജ് മാധവിന്റെ വാക്കുകൾ ഇങ്ങനെ;

‘സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്‌യുന്ന പുതിയ സംവിധായകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു എൻഡ് ക്രെഡിറ്റ്സ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി’.

https://www.instagram.com/p/B8Bjn2jlVy1/?utm_source=ig_web_copy_link

Read More:‘ആ സ്വപ്നം സഫലമായി’- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

നവാഗതനായ ആനന്ദ് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗൗതമന്റെ രഥം’. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കാർ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് എത്തിയ കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’.