നാൽപതിലേക്ക് പ്രിയതമനെ ക്ഷണിച്ച് പൂർണിമ- പിറന്നാൾ ആശംസയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ മാജിക് വീഡിയോ

December 17, 2019

ഇന്ന് ഇന്ദ്രജിത്തിന് നാൽപതാം പിറന്നാളാണ്. ആശംസകളുമായി ഭാര്യയും നടിയുമായ പൂർണിമ, സഹോദരൻ പൃഥ്വിരാജ് തുടങ്ങിയവർ എത്തി. ഇന്ദ്രജിത്ത് മകൾ നക്ഷത്രയെ കാണിക്കുന്ന ഒരു രസകരമായ മാജിക് വീഡിയോ പങ്കുവെച്ചാണ് പൂർണിമ ആശംസ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പൂർണിമ തന്റെ നാൽപതാം പിറന്നാൾ ആഘോഷിച്ചത്. നാൽപതിലേക്ക് പ്രിയതമനെ ക്ഷണിച്ചു കൊണ്ടാണ് പൂർണിമ ആശംസ പങ്കുവെച്ചിരിക്കുന്നത്.

Welcome to the 40’s partner! As you start living your new 20’s I want you to know that you are the best version of yourself be it a husband,father or friend ! Happy Birthday Husband♥️Indrajith Sukumaran Indrajith Sukumaran#40isthenew20 #happybirthday #malayalamactor#celebrityfamily

Posted by Poornima Indrajith on Monday, 16 December 2019

‘പിറന്നാൾ ആശംസകൾ ഇന്ദ്രേട്ടാ’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതിനൊപ്പം ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നു.

മകളും പിന്നണി ഗായികയുമായ പ്രാർത്ഥന, അച്ഛനൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ലോകത്തേറ്റവും മികച്ച അച്ഛനാണെന്നും എന്നും തന്റെ പ്രചോദനമാണെന്നും പിറന്നാൾ ആശംസിച്ച് ഇന്ദ്രജിത്തിനെ കുറിച്ച് പ്രാർത്ഥന കുറിച്ചിരിക്കുന്നു.

Read More:‘അന്ന് ഞാൻ അഭിനേതാവും അദ്ദേഹം ഒരു വിദ്യാർത്ഥിയുമായിരുന്നു. ഈ ചിത്രം പകർത്തിയത് ആരാണെന്നറിയാമോ?’ – പൂർണിമ ഇന്ദ്രജിത്ത്

മലയാള സിനിമ ലോകത്തെ മികച്ച താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. പ്രണയിച്ച് വിവാഹിതരായ ഇവർ പതിനേഴാം വിവാഹ വാർഷിക നിറവിലാണ്. പ്രണയപൂർവ്വമായ കുറിപ്പുകളാണ് ഇന്ദ്രജിത്തും പൂർണിമയും വാർഷിക ദിനത്തിൽ പങ്കു വെച്ചത്. പൂർണിമയുടെ വിവാഹ വാർഷിക ആശംസാ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിരുന്നു.