‘അയൽവാശി’യുമായി ഇന്ദ്രജിത്തും പൃഥ്വിരാജും

December 16, 2019

വീണ്ടുമൊരു ചിത്രത്തിനായി ഒന്നിക്കുകയാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. അയൽവാശി എന്ന ചിത്രത്തിലാണ് ഇരുവരും ലൂസിഫറിന് ശേഷം ഒന്നിക്കുന്നത്. സഹോദരന്മാർ എന്നതിനപ്പുറം അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ എത്തുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇർഷാദ് പെരാരി എന്ന സംവിധായകൻ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ലൂസിഫറിൽ പൃഥ്വിരാജിന്റെ സംവിധാന സഹായി ആയിരുന്നു ഇർഷാദ്.

Read More:അങ്ങനെയെങ്കിൽ ദൃശ്യത്തിന്റെ പകർപ്പവകാശം ചൈനക്കാർ വാങ്ങില്ലായിരുന്നു’- ജീത്തു ജോസഫ്

ഒട്ടേറെ ചിത്രങ്ങളിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ചിട്ടുണ്ട്. ക്ലാസ്സ്‌മേറ്റ്സ്, ഡബിൾ ബാരൽ, നമ്മൾ തമ്മിൽ, അമർ അക്ബർ അന്തോണി, ടിയാൻ എന്നിങ്ങനെ നീളുന്നു ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ്.