ധനുഷിന്റെ നായികയായി രജിഷ വിജയൻ തമിഴിലേക്ക്

December 24, 2019

ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടിയാണ് രജിഷ വിജയൻ. ഓരോ ചിത്രത്തിലും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സ്റ്റാൻഡ് അപ്പ് എന്ന വിധു വിന്സന്റ് ചിത്രത്തിലാണ് ഒടുവിലായി രജിഷ അഭിനയിച്ചത്. മികച്ച അഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ തമിഴകത്തേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് രജിഷ.

ധനുഷ് നായകനാകുന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴ് സിനിമ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. പരിയേറും പെരുമാൾ സംവിധായകൻ മാരി സെൽവരാജ് ആണ് ധനുഷിനെയും രജിഷയെയും നായികാ നായകന്മാരാക്കി ചിത്രം ഒരുക്കുന്നത്. എനൈ നോക്കി പായും തോട്ട എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ തിയേറ്ററിൽ എത്തിയത്.

Read More:കേന്ദ്ര കഥാപാത്രങ്ങളായി ആസിഫ് അലിയും രജിഷ വിജയനും; സംവിധാനം ജിബു ജേക്കബ്ബ്; ‘എല്ലാം ശരിയാകും’ ഒരുങ്ങുന്നു

മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് സംവിധാനം നിര്‍വഹിക്കുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രമാണ് രജിഷ ഇനി അഭിനയിക്കുന്നത് . ആസിഫ് അലിയും രജിഷ വിജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.