ധനുഷ് – മമ്മൂട്ടി – രാജ്‌കുമാർ പെരിയസാമി ചിത്രം “ഓം” കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ ; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20 ന്

November 1, 2026

ധനുഷ്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന “ഓം” എന്ന ചിത്രത്തിൻ്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടറിൻ്റെ ഉടമസ്ഥതയിലുള്ള ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. . ചിത്രം നവംബർ 20 ന് ആഗോള റിലീസായി എത്തും. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്.

ശ്രീലീല, മലയാള താരം ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സായ് അഭയങ്കർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗ്ലിംപ്സ് വീഡിയോ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കാർത്തികേയ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിൻ്റെ പേര്. മമ്മൂട്ടി ഗ്യാങ്സ്റ്റർ വേഷത്തിലെത്തുന്ന ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് സായ് പല്ലവി വേഷമിടുന്നത് എന്നും ആ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന ടീസറിലൂടെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.

കേരളത്തിൽ വലിയ റിലീസായി പ്രദർശനത്തിനൊരുങ്ങുന്ന”ഓം” ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത് എന്നത് കൊണ്ട് തന്നെ, മലയാളി പ്രേക്ഷകരും ഏറെ ആവേശത്തിലാണ്. മാസ്സ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്നത്. ഏറെ ശക്തമായ, ആഴമുള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന സൂചനയാണ് ഗ്ലിമ്പ്സ് വീഡിയോ നൽകുന്നത്. ഓം ചാപ്റ്റർ വൺ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ ‘ഉധിരം: ദ ബ്ലഡ് വുഡ്” എന്നാണ്.

പക്കാ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം കഥ പറയുന്നത് എന്നാണ് ചിത്രത്തിന്റെ ടീസർ, ഗ്ലിംപ്സ് വീഡിയോകൾ എന്നിവ സൂചിപ്പിക്കുന്നത്. മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് “ഓം”. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.

പ്രൊഡ്യൂസർ – ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്‌മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- വിഷു രാമസാമി, കോ പ്രൊഡ്യൂസർ- ശ്രേയസ് ശ്രീനിവാസൻ, സന്ദേശ് അഗർവാൾ, ഛായാഗ്രഹണം – എഴിൽ അരസന്, സംഗീതം – സായ് അഭയങ്കർ, എഡിറ്റിംഗ് – ആർ കലയ്വാനൻ, ആക്ഷൻ- യാനിക് ബെൻ, പ്രൊഡക്ഷൻ ഡിസൈനർ – രാജീവൻ, കലാസംവിധാനം- ആർ പണ്ണീർ സെൽവം, നൃത്തം – സാൻഡി , സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ്- കണ്ണൻ ഗണപത് , കോസ്റ്റ്യൂം ഡിസൈനർ – കാവ്യ ശ്രീറാം, ഡിഐ – പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്സ്- ഫാന്റം എഫ് എക്സ്, സ്‌പെക്ടർ പോസ്റ്റ്, വിഎഫ്എക്സ് സൂപ്പർവൈസർ- ശ്യാം പിഎം, സ്റ്റിൽസ് – വി സിട്രറസ്‌, മേക്കപ്പ് – ബി രാജ, കോസ്റ്റുമെർ – നാഗ്, പബ്ലിസിറ്റി ഡിസൈൻ- കബിലന്, പ്രൊഡക്ഷൻ കൺട്രോളർ- ഡി രമേശ് കുചിരായർ, പ്രൊഡക്ഷൻ എക്സികുട്ടീവ്- മീനുശ്രീ ഹരിഹരൻ, ഹെഡ് ഓഫ് ഓപ്പറേഷൻസ് – അവന്തിക കനകരാജ്, മാർക്കറ്റിങ് ഹെഡ്- മനോജ് മാഡി, ഡിജിറ്റൽ പി ആർ – വിഷ്ണു സുഗതൻ, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Story Highlights : Binu George Alexander has acquired the Kerala distribution rights for the Dhanush – Mammootty – Rajkumar Periasamy film “OM: Chapter 1 – Udhiram: The Blood Wood” The film is set for a worldwide theatrical release on November 20.