ശ്രദ്ധ നേടി ദൃശ്യം ചൈനീസ് റീമേക്ക് ട്രെയ്ലര്
തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013 നാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ്ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ‘ദൃശ്യം’. ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ‘ദൃശ്യം’ ചൈനീസ് റീമേക്കിന്റെ ട്രെയ്ലര്.
‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ എന്നാണ് ചൈനീസ് റീമേക്കിന്റെ പേര്. ‘ദൃശ്യം’ എന്ന ചിത്രത്തിലെ അതേ രംഗങ്ങള്‍ തന്നെ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ചൈനീസ് റീമേക്കില്‍. ‘ദൃശ്യം’ സിനിമയെ പൂര്‍ണ്ണമായും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ചിത്രത്തിന്റെ ചൈനീസ് ട്രെയ്ലര്. അതേസമയം ചൈനീസ് താരങ്ങളെല്ലാം ഗംഭീര പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവയ്ക്കുന്നതും.
ഡിസംബര്‍ 20 മുതല്‍ ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം ഇത് ആദ്യമായാണ് മലയാള സിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്. മലയാളത്തില്‍ മികച്ച വിജയം നേടിയ ദൃശ്യം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.