അതിശയിപ്പിച്ച് ജയസൂര്യ; ശ്രദ്ധ നേടി ‘തൃശ്ശൂര്‍ പൂരം’ മേക്കിങ് വീഡിയോ

December 30, 2019

മലയാളികളുടെ പ്രിയതാരം ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജേഷ് മോഹനനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും രതീഷ് വേഗയാണ്. തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തില്‍ പുള്ള് ഗിരി എന്നാണ് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ പുള്ള് ഗിരിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നു.

Read more: ആര്‍ദ്രമായി ഹൃദയത്തിലേക്ക്; ശ്രദ്ധ നേടി ബിഗ് ബ്രദറിലെ ഗാനം

‘ആട്’, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്നീ ചിത്രങ്ങളിലും തൃശ്ശൂരുകാരനായാണ് ജയസൂര്യ എത്തിയത്. ഈ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’. തിയേറ്ററുകളില്‍ കൈയടി നേടി മുന്നേറുകയാണ് ചിത്രം.

https://youtu.be/D7siuhy_JvI