‘ഇതാണ് ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്’; മകളെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

December 22, 2019

മലയാള ചലച്ചിത്ര താരങ്ങളുടെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ച മകളുടെ ചിത്രം. മകളുടെ പേര് വെളിപ്പെടുത്തിക്കൊണ്ടാണ് താരം ഭാര്യയുടെയും മകളുടെയും ചിത്രം പങ്കുവെച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്.

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം മലയാള സിനിമയിലെ സകലകലാവല്ലഭനാണ്.

കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

https://www.instagram.com/p/B6XAjovD1yv/?utm_source=ig_web_copy_link