ഹോളിവുഡ് ചിത്രത്തിനായി അതിരപ്പള്ളിയിൽ ഭീമൻ ഭൂഗർഭ തടവറ ഒരുങ്ങി

ഹോളിവുഡ് ചിത്രത്തിനായി അതിരപ്പള്ളിയിൽ ഭീമൻ ഭൂഗർഭ തടവറ ഒരുങ്ങി. 38 ലക്ഷം രൂപയാണ് തടവറയ്ക്കായുള്ള നിർമാണ ചിലവ്. ഹോളിവുഡിലെ പ്രസിദ്ധ ആക്ഷൻ സംവിധായകൻ റോജർ എല്ലീസ് ഫ്രേസറുടെ ‘എസ്കേപ് ഫ്രം ബ്ലാക് വാട്ടര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഈ തടവറ ഒരുക്കിയിരിക്കുന്നത്.
കരിങ്കല്ലിൽ 20 ദിവസം കൊണ്ടാണ് ഈ തടവറ ഒരുക്കിയിരിക്കുന്നത്. പതിനഞ്ചു ദിവസത്തെ ഷൂട്ടിങ്ങാണ് അതിരപ്പള്ളിയിൽ ഉള്ളത്. ഇന്ത്യൻ ജയിലിൽ അകപ്പെട്ട അമേരിക്കക്കാരൻ രക്ഷപെടാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പങ്കു വയ്ക്കുന്നത്.
പ്രമുഖ ഹോളിവുഡ് താരം പോൾ സിദ്ധു ആണ് അഭിനയിക്കുന്നത്. അതിരപ്പള്ളിയിൽ മാത്രമല്ല , കണ്ണൂർ, എറണാകുളം, ബാംഗ്ലൂർ തുടങ്ങിയിടങ്ങളിലും ഷൂട്ടിംഗ് ഉണ്ട്.
Read More:ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍
അഖിൽ രാജ് ചിറയിലാണ് തടവറ ഒരുക്കിയത്. വിക്രം നായകനാകുന്ന കർണൻ എന്ന ചിത്രത്തിലേക്കുള്ള 22 അടിയുള്ള രഥം ഉണ്ടാക്കിയതും അഖിൽ രാജ് ആയിരുന്നു.