‘ഇപ്പോഴാണ് അച്ഛന്റെ വില അറിഞ്ഞത്’- വേദിയിൽ മിഴി നിറച്ച് അല്ലു അർജുൻ
തന്റെ പുതിയ ചിത്രമായ ‘അല വൈകുണ്ഠപുരമുലു’വിന്റെ ഓഡിയോ ലോഞ്ചിൽ കണ്ണുനിറഞ്ഞ് അല്ലു അർജുൻ. അച്ഛൻ അല്ലു അരവിന്ദിനെ കുറിച്ച് സംസാരിക്കവെയാണ് അല്ലു അർജുൻ വികാര ഭരിതനായത്.
ജീവിതത്തിൽ ഒരിക്കൽ പോലും അച്ഛനോട് നന്ദി അറിയിക്കാൻ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് അല്ലു അർജുൻ. ‘ഇപ്പോഴാണ് അതിനൊരവസരം കിട്ടിയത്. ഞാൻ അച്ഛനായതിനു ശേഷമാണ് അച്ഛന്റെ വില അറിഞ്ഞത്. എന്റെ അച്ഛൻ ആളുകളെ പറ്റിച്ചാണ് ഇത്രയും പണമുണ്ടാക്കിയതെന്ന് പറയുന്നവരുണ്ട്. പക്ഷെ അത് വാസ്തവ വിരുദ്ധമാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നത്’. അല്ലു അർജുൻ പറയുന്നു.
Read More:ആശയറ്റ ജീവിതത്തില്‍ നിന്നും കരകയറാന്‍ ആശയ്ക്ക് വേണം സുമനസ്സുകളുടെ കാരുണ്യം
‘ഞാനും അച്ഛനും സ്നേഹത്തെക്കുറിച്ചൊന്നും പരസ്പരം അധികം സംസാരിക്കാറില്ല. പരസ്പരം അഗാധമായി സ്നേഹിക്കുന്നുവെങ്കിലും അത് പൊതുവേദിയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ഞാന്‍ പറയുന്നു, ഞാന്‍ അദ്ദേഹത്തെ ഈ ലോകത്ത് മറ്റെന്തിനേക്കാളും ഏറെ സ്നേഹിക്കുന്നു. എനിക്കൊരിക്കലും അദ്ദേഹത്തെ പോലെ ഒരു നല്ല പിതാവാകാന്‍ സാധിക്കില്ല’ വാക്കുകൾക്കിടയിൽ വിങ്ങി പൊട്ടുകയായിരുന്നു അല്ലു അർജുൻ.