പർവീൺ ബാബിയാകാൻ അമല പോൾ ബോളിവുഡിലേക്ക്

January 31, 2020

മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ താര റാണിയായ നടിയാണ് അമല പോൾ . സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും ബോൾഡ് വേഷങ്ങളിലൂടെയും ശക്തമായ സാന്നിധ്യമായി മാറിയ അമല പോൾ ബോളിവുഡിൽ ചേക്കേറാനൊരുങ്ങുന്നു. ഒരു അഭിമുഖത്തിൽ അമല പോൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടി പർവീൺ ബാബിയുടെ ജീവിതം ഇതിവൃത്തമാകുന്ന വെബ് സീരിസിലാണ് അമല പോൾ വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തവും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതുമായ ഇതെന്നാണ് പ്രൊജക്റ്റാണ് ഇതെന്നാണ് അമല പോൾ പറയുന്നത്.

Read More:നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതം; ബൈജുവിനെ ആദരിച്ച് മമ്മൂട്ടി ഫാന്‍സ്, സന്തോഷത്താല്‍ മിഴിനിറച്ച് താരം: വീഡിയോ

ഒന്നര പതിറ്റാണ്ടുകൊണ്ട് അൻപത് സിനിമകളിൽ അഭിനയിച്ച പർവീൺ, ബോളിവുഡ് കണ്ട ഏറ്റവും ഗ്ലാമർ നടിയായിരുന്നു. ഭ്രമാത്മക ചിന്തകളിൽ അകപ്പെട്ട് ഏകാന്തവാസത്തിനിടെ ആത്മഹത്യ ചെയ്യുകയായിരുന്നു പർവീൺ ബാബി. ഒട്ടേറെ പ്രണയ ബന്ധങ്ങളിലും നടി അകപ്പെട്ടു പോയിരുന്നു. സംഭവ ബഹുലമായ ഈ ജീവിതമാണ് മഹേഷ് ഭട്ട് വെബ് സീരിസിലൂടെ എത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.