ഒറ്റനോട്ടത്തിൽ കടല മിഠായി; പക്ഷെ സംഗതി സൂര്യനാണ്!
January 31, 2020
സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശാസ്ത്രലോകത്തെ പുത്തൻ വിശേഷം. ശാസ്ത്ര ലോകം ആവേശത്തിലാണെങ്കിലും ചിത്രം കണ്ട സാധാരണക്കാർ ട്രോളുകളിലൂടെയാണ് പ്രതികരിച്ചത്. സ്വർണ വർണത്തിൽ തിളങ്ങുന്ന സൂര്യന്റെ ഉപരിതല ചിത്രം നാഷണൽ സയൻസ് ഫൗണ്ടേഷൻ ആണ് പുറത്ത് വിട്ടത്.
കടല മിഠായിയോടാണ് ആളുകൾ കൂടുതലായും ഉപമിക്കുന്നത്. കാരമൽ പോപ്കോൺ എന്നും ചിത്രത്തെ വിശേഷിപ്പിക്കുന്നുണ്ട്. രസകരമായ ഈ കമന്റുകൾക്ക് ഒപ്പം സൂര്യനും വൈറലാകുകയാണ്.
ഇനോയെ സോളാർ ടെലിസ്കോപ് ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങളാണിത്. പുതിയതായി വികസിപ്പിച്ചെടുത്ത ടെലിസ്കോപ്പും തരംഗമായിരിക്കുകയാണ്.