‘എന്റെ റെക്കോർഡ് ഈ ഇന്ത്യൻ താരങ്ങൾക്ക് തകർക്കാൻ സാധിക്കും’- ബ്രയാൻ ലാറ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഐ സി സി ടൂർണമെന്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി ബ്രയാൻ ലാറ. ‘കളിക്കുന്ന എല്ലാ ടൂര്ണമെന്റുകളും വിജയിക്കാൻ ഇന്ത്യൻ ടീമിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു’- ലാറ പറയുന്നു.
2004 ൽ ഇംഗ്ലണ്ടിന് എതിരായി 400 റൺസ് നേടി വ്യക്തിഗത റെക്കോർഡ് സൃഷ്ടിച്ചിരുന്നു ബ്രയാൻ ലാറ. ആ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളെയും ലാറ തിരഞ്ഞെടുത്തു.
ഇന്ത്യൻ നായകൻ വിരാട് കോലി, ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ, ഓസിസ് താരം ഡേവിഡ് വാർണർ എന്നിവർക്ക് തന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കുമെന്നാണ് ലാറ പ്രഖ്യാപിച്ചത്. നാലാം നമ്പറിൽ കളിക്കുന്നതിനാൽ സ്റ്റീവ് സ്മിത്തിന് അത് മറികടക്കാൻ സാധിച്ചെന്നു വരില്ലയെന്നും ലാറ പറയുന്നു.
Read More:ആലും അമ്പലവും ആനയുമൊത്ത് അനുശ്രീ; ഗൃഹാതുരതയിലേക്ക് ക്ഷണിച്ച് മനോഹര ഫോട്ടോഷൂട്ട്
2013 ൽ ധോണിയുടെ കീഴിലാണ് ഇന്ത്യ അവസാനമായി ചാമ്പിയൻസ് ട്രോഫി നേടിയത്. പിന്നീട് ഒരു ടൂർണമെൻറിലും ഇന്ത്യ കിരീടം ഉയർത്തിയില്ല. ഈ വര്ഷം നടക്കുന്ന ടി 20 ലോകകപ്പ് കോലിക്ക് ഒപ്പം ഇന്ത്യ നേടുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.