പ്രണയഭാവങ്ങളില്‍ സണ്ണി വെയ്‌നും റിദ്ധി കുമാറും; ആര്‍ദ്രം ഈ പ്രണയഗാനം

January 4, 2020

മലയാളികളുടെ പ്രിയതാരം സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചെത്തി മന്ദാരം തുളസി’. പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ റിദ്ധി കുമാറാണ് ചിത്രത്തിലെ നായിക. ജയ് ജനാര്‍ദ്ദനന്‍, രാഹുല്‍ ആര്‍, പി ജിംഷാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍ എസ് വിമല്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രമാണ് ചെത്തി മന്ദാരം തുളസി. ഡോക്ടര്‍ സുരേഷ് കുമാര്‍ മുട്ടത്ത്, നിജു വിമല്‍ എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

ചിത്രത്തിലെ മനോഹരമായ ഒരു ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ഗോവിന്ദ് വസന്തയാണ് സംഗീതം പകര്‍ന്നിരിക്കുന്നു. വിപിന്‍ ലാലാണ് ആലാപനം. ദൃശ്യ ഭംഗിയിലും ഗാനം മികച്ചു നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്നുണ്ട് ഗാനത്തിന്റെ ടീസര്‍.

Read more: സ്‌റ്റൈല്‍ മന്നനായി രജനികാന്ത്; കൈയടി നേടി ‘ചുമ്മ കിഴി’ ഗാനം: വീഡിയോ

മനോഹരമായ അഭിനയംകൊണ്ട് വെണ്ണിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് സണ്ണി വെയ്ന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വ്വഹിച്ച ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലെ ‘കുരുടി’ എന്ന കഥാപാത്രത്തിലൂടെതന്നെ താരം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനായി. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മോസയിലെ കുതിരമീനുകള്‍, കൂതറ, നീ കോ ഞാ ചാ, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായ സഹനടനായുമൊക്കെ സണ്ണി വെയ്ന്‍ തിളങ്ങി.