‘ഇനി മടുപ്പൻ ജീവിതത്തിലേക്ക്’- പുതുവർഷാഘോഷങ്ങൾ അവസാനിച്ചതായി പങ്കുവെച്ച് ഫർഹാൻ ഫാസിൽ

January 3, 2020

പുതുവർഷ ആഘോഷങ്ങളുടെ ആവേശത്തിലായിരുന്നു സിനിമ താരങ്ങൾ. ക്രിസ്മസ് ദിനത്തിൽ തുടങ്ങിയ ആഘോഷങ്ങൾ പരിസമാപ്തി കുറിച്ച് വിദേശ യാത്ര കഴിഞ്ഞു താരങ്ങൾ എല്ലാം തിരക്കുകളിലേക്ക് മടങ്ങുകയാണ്.

ഫഹദ് ഫാസിലും നസ്രിയയും ഫർഹാനും അവധി ആഘോഷം കഴിഞ്ഞ് എത്തി. ഫർഹാൻ ഫാസിൽ ആണ് ആഘോഷങ്ങൾ അവസാനിച്ചെന്ന് അറിയിച്ച് ചിത്രങ്ങൾ പങ്കുവെച്ചത്. ഇനി മടുപ്പൻ ജീവിതത്തിലേക്ക് എന്നാണ് ഫർഹാൻ കുറിച്ചിരിക്കുന്നത്.

കുടുംബത്തിലെ മുതിർന്നവർ ഒഴികെ എല്ലാവരും ആഘോഷങ്ങളിലായിരുന്നു. നസ്രിയയുടെ സഹോദരൻ നവീനും ഇവർക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ ഉണ്ടായിരുന്നു.

ഇനി ഫഹദും നസ്രിയയും സിനിമ തിരക്കുകളിലേക്ക് മടങ്ങുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ട്രാൻസ്’ എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ളത്. ‘അണ്ടർ വേൾഡ്’ എന്ന സിനിമയിലാണ് ഫർഹാൻ അവസാനമായി അഭിനയിച്ചത്.

View this post on Instagram

❤️ 📸: @farhaanfaasil

A post shared by Nazriya Nazim Fahadh (@nazriyafahadh) on