‘ലോകത്തെ മികച്ച പേസർ ഇന്ത്യൻ ടീമിൽ’- ഓസ്‌ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്ത്

January 29, 2020

ഓസ്‌ട്രേലിയൻ ബൗളിങ് ഇതിഹാസം ഗ്ലെൻ മഗ്രാത്തിന്റെ അഭിപ്രായത്തിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാൾ ഇന്ത്യക്കാരനാണ്. മറ്റാരുമല്ല, ജസ്പ്രീത് ബുംറ. ജസ്പ്രീതിനൊപ്പം ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെയുമാണ് ഗ്ലെൻ തിരഞ്ഞെടുത്തത്.

കൃത്യമായ മനോഭാവവും മികച്ച പേസും ഉള്ള ജസ്പ്രീത് ഒരു അസാധാരണ താരമെന്നാണ് ഗ്ലെൻ വിശേഷിപ്പിക്കുന്നത്. ചാമ്പ്യൻ പേസർ എന്നാണ് റബാഡയെ വിശേഷിപ്പിക്കുന്നത്.

ന്യുസിലാൻഡിനെതിരായി ടി20 പോരാട്ടത്തിലാണ് ഇന്ത്യൻ താരങ്ങൾ. മികച്ച പ്രകടനമാണ് ജസ്പ്രീത് കാഴ്ച വയ്ക്കുന്നതും. വിരാട് കോലിക്കും ഗ്ലെൻ വിശേഷണങ്ങൾ നൽകുന്നുണ്ട്.

Read More:മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയത് ഒരു വമ്പൻ ‘പുള്ളി’; മടക്കിയയച്ച് മൽസ്യ തൊഴിലാളികൾ

മികച്ച ബാറ്റ്സ്മാന്‍മാരായി വിരാട് കോലിയേയും ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയുമാണ് മഗ്രാത്ത് തിരഞ്ഞെടുത്തത്. സാങ്കേതിക തികവുള്ള ക്ലാസ് പ്ലെയറാണ് കോലിയെന്നാണ് മഗ്രാത്ത് അഭിപ്രായപ്പെടുന്നത്.