ഗോകുലം- ചർച്ചിൽ ‘ഐ- ലീഗ്’ മത്സരത്തിൽ നിന്നുള്ള വരുമാനം ധനരാജിന്റെ കുടുംബത്തിന്
ഗോകുലം- ചർച്ചിൽ ബ്രദേഴ്സ് ഐ- ലീഗ് മത്സരത്തിൽ നിന്നുമുള്ള ടിക്കറ്റ് വരുമാനം അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തിന് നൽകും. പെരിന്തൽമണ്ണയിൽ നടന്ന സെവൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനിടയിലാണ് ധനരാജൻ കുഴഞ്ഞു വീണു മരിച്ചത്.
മത്സരത്തിൽ കോംപ്ലിമെന്ററി പാസുകൾ ഉണ്ടായിരിക്കില്ലെന്നും മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ച് ആ തുക ധനരാജിന്റെ കുടുംബത്തിന് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഗോകുലം എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ അറിയിച്ചു. ധനരാജിന്റെ കുടുംബത്തെ മത്സരം കാണാൻ ക്ഷണിച്ചിട്ടുണ്ടെന്നും അവരെ സഹായിക്കുക എന്നത് ഫുട്ബോൾ ക്ലബ്ബെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
നേരത്തെ പാലക്കാട് ദിനരാജിന്റെ കുടുംബത്തിനായുള്ള സഹായത്തിനായി സംഘടിപ്പിച്ച മത്സരത്തിനിടെ ഗാലറി തകർന്നു വീണു മത്സരം മാറ്റി വെച്ചിരുന്നു.
Read More:പാഞ്ഞടുക്കുന്ന ഓട്ടോ കൈകൊണ്ട് തടഞ്ഞു നിർത്താൻ ശ്രമിക്കുന്നയാൾ- വീഡിയോ പങ്കുവെച്ച് കേരള പോലീസ്
ധനരാജിന്റെ മരണ ശേഷം ഐസ്വാൾ എഫ് സിക്കെതിരായ മത്സരത്തിൽ ഗോകുലം താരങ്ങൾ കയ്യിൽ കറുത്ത ബാഡ്ജ് ആദരസൂചകമായി അണിഞ്ഞിരുന്നു.