മാര്‍ച്ച് 29ന് ഐപിഎല്‍ കൊടിയേറ്റം; ഫൈനല്‍ മെയ് 24 ന്‌

January 28, 2020

2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മാര്‍ച്ച് 29 ന് തുടക്കമാകും. പതിമൂന്നാമത് ഐപിഎല്‍ സീസണാണ് ഇത്തവണത്തേത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന ഐപിഎല്‍ ഭരണസമതി യോഗത്തിലാണ് മത്സരങ്ങളുടെ തീയതിയുടെ കാര്യത്തില്‍ തീരുമാനമായത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.

മെയ് 24 ന് മുംബൈയില്‍വെച്ചാണ് ഐപിഎല്‍ ഫൈനല്‍ പോരാട്ടം. രാത്രി എട്ട് മണിക്ക് തന്നെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക. മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ചില സൂചനകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും എട്ട് മണിക്ക് മത്സരങ്ങള്‍ ആരംഭിക്കാനാണ് യോഗത്തില്‍ തീരുമാനമായരിക്കുന്നത്. അഞ്ച് മത്സരങ്ങള്‍ മാത്രമായിരിക്കും വൈകിട്ട് നാല് മണിക്ക് ആരംഭിക്കുക.

Read more: കൊറോണ വൈറസ്: മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയവർ അറിയാൻ, നിർദ്ദേശങ്ങളുമായി അധികൃതർ

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി ഐപിഎല്ലിന് മുന്നോടിയായി ലോകോത്തര താരങ്ങളെ പങ്കെടുപ്പിച്ച് ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടൂര്‍ണമെന്റ് നടത്തുമെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മാര്‍ച്ച് 29 ന് നടക്കുന്ന ഉദ്ഘാടന മത്സത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടൂര്‍ണമെന്റ് നടക്കുക.