പാഞ്ഞടുക്കുന്ന ഓട്ടോ കൈകൊണ്ട് തടഞ്ഞു നിർത്താൻ ശ്രമിക്കുന്നയാൾ- വീഡിയോ പങ്കുവെച്ച് കേരള പോലീസ്

January 23, 2020

ഒട്ടേറെ വാഹനാപകടങ്ങളാണ് നിരത്തുകളിൽ സംഭവിക്കുന്നത്. ചിലതൊക്കെ അശ്രദ്ധ മൂലമാണെങ്കിൽ ചിലത് മനഃപൂർവം വരുത്തി വയ്ക്കുന്നതാണ്. റോഡുകളിൽ അഭ്യാസപ്രകടനം കാണിക്കുന്നവർ കാരണം അപകടപ്പെട്ട ഒട്ടേറെ ജീവനുകൾ ഉണ്ട്.

ഇപ്പോൾ അത്തരത്തിലൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കേരള പോലീസ്. റോഡിൻറെ വശത്തായി ഒരാൾ നിൽക്കുകയാണ്. അതിവേഗത്തിൽ വളവ് തിരഞ്ഞു ഒരു ഓട്ടോ പാഞ്ഞടുക്കുന്നത്‌ അപ്പോഴാണ്. മറിയുമെന്ന രീതിയിൽ, അല്ലെങ്കിൽ വഴിയിൽ നിൽക്കുന്നയാൾ പിടിക്കട്ടെ എന്ന രീതിയിൽ വളഞ്ഞു വരുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഓട്ടോ കൈകൊണ്ട് തടഞ്ഞു നിർത്താൻ ശ്രമിക്കുകയാണ് വഴിയാത്രികൻ.

https://www.facebook.com/keralapolice/videos/912501529166117/

Read More:‘മാലിക്കി’ൽ ഫഹദ് ഫാസിൽ 57കാരനായ തുറയിലാശാൻ

ഭാഗ്യത്തിന് ഇദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. പക്ഷെ ഇത്തരം കൈവിട്ട അഭ്യാസങ്ങൾ ജീവൻ തന്നെയെടുത്തിട്ടുണ്ട്. എത്ര അപകടങ്ങൾ നിത്യേന സംഭവിച്ചാലും വാഹനമോടിക്കുന്നവർ ഇത്തരം പ്രവണതകൾ തുടരുമെന്നതാണ് വാസ്തവം.