കണ്ണീരടക്കാൻ പാടുപെട്ട് ലക്ഷ്മി അഗർവാൾ; ചേർത്ത് പിടിച്ച് ദീപിക പദുകോൺ- വീഡിയോ

January 3, 2020

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതം പങ്കു വയ്ക്കുന്ന സിനിമയാണ് ചപാക്. ദീപിക പദുകോൺ ആണ് ചിത്രത്തിൽ ലക്ഷ്മിയുടെ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്നെ ദീപികയ്ക്ക് ലക്ഷ്മിയുമായി ഉള്ള ആത്മബന്ധം ആരാധകർ മനസിലാക്കിയതാണ്. ഇപ്പോളിതാ അതിനു തെളിവായി ഒരു സംഭവത്തെ കൂടി ചേർത്ത് വെയ്ക്കാം.

റിലീസിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് ലോഞ്ച് നടന്നു. പരിപാടിയിൽ ദീപിക പദുകോണിനൊപ്പം ലക്ഷ്മി അഗർവാളും പങ്കെടുത്തു. ചടങ്ങിൽ ശങ്കർ മഹാദേവൻ പാടുമ്പോൾ കണ്ണീരടക്കാൻ പാടുപെടുകയാണ് ലക്ഷ്മി അഗർവാൾ.

Read More:നായകനായി സണ്ണി വെയ്ൻ, ചെത്തി മന്ദാരം തുളസി ഒരുങ്ങുന്നു; ചിത്രങ്ങൾ കാണാം

ദീപിക ലക്ഷ്മിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം ദീപികയുടെ കണ്ണുകളും നിറയുന്നുണ്ട്. വൈകാരികമായി ഒരുപാട് നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണിത് . ജനുവരി 10 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

View this post on Instagram

#DeepikaPadukone #laxmiagarwal and #MeghnaGulzar

A post shared by Manav Manglani (@manav.manglani) on