ആധിപത്യം തുടരുന്നു; വോൾവ്സിനെയും കീഴടക്കി ലിവർപൂൾ

വോൾവ്സിനെതിരായ മത്സരത്തിലും വിജയം രചിച്ച് കുതിക്കുകയാണ് ലിവർപൂൾ. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലിവർപൂൾ മുന്നേറ്റം കുറിച്ചത്. പ്രീമിയർ ലീഗിൽ തുടക്കം മുതൽ ലിവർപൂൾ ആധിപത്യം കുറിച്ചിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ മുന്നേറ്റം കുറിച്ചു. വോൾവ്സിന്റെ തട്ടകത്തിലാണ് ലിവർപൂള്‍ എട്ടാം മിനിറ്റിൽ തന്നെ മുന്നേറ്റം കുറിച്ചത്. രണ്ടാം പകുതിയിൽ വോൾവ്സ് ശക്തമായി തിരിച്ചടിച്ചാണ് പ്രതിരോധിച്ചത്.
മത്സരം ഒരു ഘട്ടത്തിൽ സമനിലയിൽ തുടരുമോ എന്ന ആശങ്ക സൃഷ്ടിച്ചെങ്കിലും വിജയം ലിവർപൂൾ സ്വന്തമാക്കുകയായിരുന്നു. എൺപത്തിനാലാം മിനിറ്റിൽ ഹെന്റേഴ്സിന്റെ പാസിൽ ഫിർമീഞ്ഞോ സൃഷ്ടിച്ച ഗോളിൽ വിജയമുറപ്പിക്കുകയായിരുന്നു ലിവർപൂൾ.
Read More:വടംവലിയുടെ ആവേശത്തിനൊപ്പം പ്രണയവും; ഇന്ദ്രജിത് നായകനായി ‘ആഹാ’ ഒരുങ്ങുന്നു
23 കളികളിൽ 22ലും മുന്നേറ്റം കാത്തുസൂക്ഷിച്ച ലിവർപൂൾ സ്കോർനിലയിലും വളരെ മുന്നിലാണ്. 67 പോയിന്റാണ് ലിവർപൂൾ സ്വന്തമാക്കിയത്.