കായികലോകത്തെ അത്ഭുതപ്പെടുത്തിയ ‘ജൂനിയർ മെസി’ ആരതിനെ സ്വന്തമാക്കി ലിവർ പൂൾ

August 20, 2020

അത്ഭുത കിക്കുകളിലൂടെ കായികലോകത്തെ ഞെട്ടിച്ച കുട്ടിത്താരമാണ് ആരത് ഹൊസൈനിയ എന്ന ആറു വയസുകാരൻ. ജൂനിയർ മെസി എന്നാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ആരതിനെ വിശേഷിപ്പിക്കുന്നത്. പ്രായത്തെ വെല്ലുന്ന ഫുട്ബോൾ കിക്കുകളാണ് ആരതിനെ മെസ്സിയുമായി അടുപ്പിക്കുന്നത്. ആറാം വയസിലെ സിക്‌സ് പാക്ക് ശരീരത്തിന്റെ പേരിൽ ഇൻസ്റ്റാഗ്രാമിൽ താരമായ ആരത് ഫുട്‍ബോൾ, ജിംനാസ്റ്റിക് എന്നിവയിലും മികവ് തെളിയിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ ജൂനിയർ മെസി ആരതിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ലിവര്‍പൂള്‍. മേഴ്സിസൈഡിലെ ലിവര്‍പൂള്‍ അക്കാദമിയില്‍ പരിശീലനം നേടുകയാണ് ഇപ്പോൾ ഈ കുഞ്ഞുബാലൻ. പിതാവിന്റെ കീഴിലായിരുന്നു ആരത് ഫുട്ബോൾ പരിശീലനം നടത്തിയിരുന്നത്. ഇറാനിയൻ സ്വദേശിയായ ആരതും കുടുംബവും ലിവർപൂളിൽ സ്ഥിരതാമസമാക്കിയത് ലിവർ പൂൾ എഫ് സിയിൽ ചേർന്ന് ഫുട്ബോൾ പരിശീലിക്കുന്നതിന് വേണ്ടിയാണ്.

Read also: 40 വർഷങ്ങൾ സമ്മാനിച്ച മാറ്റം; സിനിമയിലേക്ക് എത്തും മുൻപുള്ള ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയ നടൻ

മൂന്ന് വയസു മുതൽ സമൂഹ മാധ്യമങ്ങളിലെ താരമായ ആരതിന് ഇപ്പോൾ നാല് മില്യണിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ് ഉണ്ട്. ലോകത്തിലെ ഏറ്റവും ശക്തനായ ആറു വയസുകാരൻ എന്നാണ് ആരത് അറിയപ്പെടുന്നത്. ലയൺ മെസിയോട് ആരതിനെ ലോകം താരതമ്യപ്പെടുത്തിയാലും ലോക ഫുട്‍ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആരതിന്റെ ഇഷ്ടതാരം.

Story Highlights: arat wins place liverpool fc academy