നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതം; ബൈജുവിനെ ആദരിച്ച് മമ്മൂട്ടി ഫാന്‍സ്, സന്തോഷത്താല്‍ മിഴിനിറച്ച് താരം: വീഡിയോ

January 31, 2020

ബാല്യത്തിലും കൗമാരത്തിലും യവ്വനത്തിലും വെള്ളിത്തിരയില്‍ സാന്നിധ്യമറിയിച്ച നടനാണ് ബൈജു സന്തോഷ്. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മനോഹരമാക്കുന്ന താരം. നാല്‍പ്പത് വര്‍ഷമായി ചലച്ചിത്രരംഗത്ത് സജീവമായ ബൈജു സന്തോഷിനെ ആദരിച്ചിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്. ഖത്തറില്‍വെച്ചു നടന്ന ഷൈലോക്കിന്റെ ഫാന്‍സ് ഷോയുടെ ഭാഗമായാണ് ആദരവ് നല്‍കിയത്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിലും ബൈജു സന്തോഷ് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നിര്‍മാതാവ് സന്തോഷ് ടി കുരുവിള ബൈജുവിന് പൊന്നാട അണിയിച്ചു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മമ്മൂട്ടി ഫാന്‍സിന് നന്ദി പറഞ്ഞപ്പോള്‍ ബൈജുവിന്റെ മിഴികള്‍ ഈറനണിഞ്ഞു.

1982 മുതല്‍ വെള്ളിത്തിരയില്‍ എത്തിയതാണ് ബൈജു സന്തോഷ് എന്ന നടന്‍. സഹ നടനായാണ് കൂടുതല്‍ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. ഇപ്പോഴും ബൈജു സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. നൂറിലധികം സിനിമകളില്‍ ഇതിനോടകംതന്നെ താരം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. തമിഴ്‌നടന്‍ രാജ് കിരണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.

#ഷൈലോക്ക് ഖത്തറിലെ മാസ്സ് ഫാൻസ്‌ ഷോയുടെ ഭാഗമായി പ്രിയപ്പെട്ട (ബൈജു ചേട്ടനെ) #BaijuSanthosh നാല്പതു കൊല്ലത്തെ തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹത്തിന് കൊടുത്ത ആദരവ്…#QMFWI യും ഖത്തറിന്റെ സ്വന്തം പ്രൊഡ്യൂസർ സന്തോഷ് ടി കുരുവിളയും ചേർന്ന് ആദരിക്കുന്നു….. ബൈജു ചേട്ടന്റെ കണ്ണുകൾ നിറയുന്നത് ഒരു നിമിഷം അവിടെ ഉണ്ടായിരുന്ന സിനിമ ആസ്വാദകർക്ക് കാണാൻ കഴിഞ്ഞു… ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…. Special Thanks to Qatar Mammootty Fans & Welfare Association #RadioMalayalam98.6 FM

Posted by Shylock on Wednesday, 29 January 2020

‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളുടെ സ്വഭാവമാണ് നായകകഥാപാത്രത്തിന്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബോസ് എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്‌നക്കാരനാകുന്നു. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്‌സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം. അതുകൊണ്ടാണ് ബോസിനെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നത്. ആ വിളിപ്പേരാണ് സിനിമയുടെ ടൈറ്റിലായതും.