‘ഹേയ്, ആരെങ്കിലുമുണ്ടോ…’; മറിയം ടൈലേഴ്‌സിലേക്ക് അഭിനേതാക്കളെ തിരഞ്ഞ് കുഞ്ചാക്കോ ബോബനും കൂട്ടരും

January 8, 2020

പ്രഖ്യാപനം മുതല്‍ക്കേ വ്യത്യസ്തത പുലര്‍ത്താറുണ്ട് ഓരോ സിനിമകളും കാസ്റ്റിങ് കോളും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും ട്രെയ്‌ലറുമെല്ലാം ഇത്തരത്തില്‍ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മറിയം ടൈലേഴ്‌സ്’ എന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ്.

‘മറിയം ടൈലേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ക്രിസ്മസ് ദിനത്തില്‍ പുറത്തെത്തിയിരുന്നു. സൗബിന്‍ സാഹിര്‍ നായകനായെത്തിയ ‘അമ്പിളി’ എന്ന ചിത്രത്തിന് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മറിയം ടൈലേഴ്‌സ്’. സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മാണം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും.

8-നും 12 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. ഗ്രാമീണ തനിമയുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് മുന്‍ഗണന. കുട്ടികളെ പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോസും [email protected] എന്ന അഡ്രസിലേക്ക് അയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 8590049856 എന്ന നമ്പരിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുകയും ചെയ്യാം.

അതേസമയം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘അഞ്ചാം പാതിര’ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് അഞ്ചാം പാതിര. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളുെ ട്രെയ്‌ലറും. ജനുവരി 10 മുതല്‍ ‘അഞ്ചാം പാതിര’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.