തിരിച്ചുവരവിനൊരുങ്ങി നവ്യ നായർ; തീ ഒരുങ്ങുന്നു

January 5, 2020ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്നുനിന്നു. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ  പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരികെ എത്തുകയാണ് നവ്യ.

തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരികെ വരാൻ ഒരുങ്ങുന്നത്. വി കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് നവ്യ. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല.

നവ്യയുടെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. പ്രായം കൂടുന്തോറും താരം കൂടുതൽ സുന്ദരി ആയെന്ന് അഭിപ്രായപെടുന്നവരാണ് മിക്കവരും..