“ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണ്”; ഹൃദ്യം ഈ പരിചയപ്പെടുത്തല്‍: വീഡിയോ

January 31, 2020

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന താരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ ഭാര്യയെ പരിചയപ്പെടുത്തുന്ന നീരജ് മാധവിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നീരജ് ഒരു കോളജിലെത്തി. കാണികളിലൊരാളായി നീരജിന്റെ ഭാര്യ ദീപ്തിയും അവിടെ ഉണ്ടായിരുന്നു.

വേദിയിലെത്തിയ നീരജ് വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടെ താരം ‘വേറൊരാളെക്കൂടി നിങ്ങള്‍ക്ക് പരിചയപ്പെടുത്താം’ എന്നു പറഞ്ഞു. തുടര്‍ന്ന് നീരജ്, ദീപ്തിയെ വേദിയിലേക്ക് ക്ഷണിച്ചു. ഒപ്പം ചേര്‍ത്തുനിര്‍ത്തി ഒരു ഡയലോഗും “ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായികയാണ്”. സദസ്സ് നിറഞ്ഞ കയ്യടി നല്‍കി താരത്തിന്റെ വാക്കുകള്‍ക്ക്.

Read more: അഗ്നിപര്‍വ്വത സ്ഫോടനം ഒരു മനുഷ്യന്റെ തലച്ചോറിനെ തിളങ്ങുന്ന സ്ഫടികമാക്കി മാറ്റിയപ്പോള്‍: പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

അതേസമയം നീരജ് മാധവ് നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ ഇന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. നവാഗതനായ ആനന്ദ് മേനോന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായകനെപ്പോലെ തന്നെ പ്രാധാന്യം ഉണ്ട് ഒരു നാനോ കാറിനും. ചിത്രത്തിന്റെ പേരു പോലെതന്നെ ഗൗതമന്റെ രഥം എന്ന വേഷമാണ് നാനോ കൈകാര്യം ചെയ്യുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ‘ഗൗതമന്റെ രഥം’. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ സി എല്‍ ഫിന്‍കോര്‍പ് സി എം ഡി കെ.ജി.അനില്‍കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

https://www.instagram.com/p/B76FGbqlmZe/?utm_source=ig_web_copy_link