‘ഞാനുൾപ്പെടെയുള്ള സമൂഹം സുരക്ഷിതരായി നടക്കുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്’- പാർവതി ‘ഛപാകി’ന് പിന്തുണയുമായി പാർവതി
‘ ഛപാക് ‘ എന്ന സിനിമ വലിയ സ്വാധീനമാണ് പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചത്.ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് ‘ ഛപാക് ‘ പങ്കുവെച്ചത്. ദീപിക പദുകോൺ നായികയായി ചിത്രം വിജയം രചിച്ച് മുന്നേറുകയാണ്.
ഇപ്പോൾ ‘ ഛപാകിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി പാർവതി. സ്വന്തം അനുഭവവും ഒപ്പം പാർവതി പങ്കുവെച്ചു.
‘മാല്‍തിയുടെ യാത്രയോട് ഇത്രയും നീതി പുലർത്തിയതിന് ദീപികയോടും മേഘ്‌നയോടും നന്ദി പറയുന്നു. ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. ആസിഡ് ഇന്നും രാജ്യത്ത് സുലഭമാണ് . എല്ലാ വര്‍ഷവും നൂറുകണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക. ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ല. നമുക്ക് നമ്മള്‍ മാത്രമേയുള്ളു.’പാർവതി പറയുന്നു.
Read More:‘ഉയരെ’ തന്നെയാണോ ‘ഛപാക്’?- ദീപിക പദുകോൺ വ്യക്തമാക്കുന്നു
സമാനമായ ആശയമായിരുന്നു പാർവതി നായികയായ ‘ഉയരെ’ പങ്കുവെച്ചത്. കാമുകന്റെ ഈഗോയ്ക്ക് മുന്നിൽ ആസിഡ് ആക്രമണം നേരിടേണ്ടി വന്ന പല്ലവിയായി പാർവതി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഒരു ജീവിതകഥ തന്നെയാണ് ദീപിക പദുകോണിലൂടെ ‘ഛപാക്’ അവതരിപ്പിച്ചതും.