മനോഹരം ഈ ആനച്ചന്തം; ചിത്രങ്ങൾ കാണാം

മലയാളികൾക്കെന്തോ ആനകളോട് ഒരു പ്രത്യേക സ്നേഹമാണ്. അതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. ആനകളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ബുദ്ധിയുടെ കാര്യത്തില്‍ ഒരല്പം മുന്നിൽ നിൽക്കുന്ന ആന സൗന്ദര്യത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ഉത്സവപ്പറമ്പിലും പൂരപ്പറമ്പിലുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഗജവീരന്മാർ മനം നിറയ്ക്കുന്ന മനോഹര കാഴ്ചകളാണ്.
ഇപ്പോഴിതാ മലയാളികളുടെ മനംനിറയ്ക്കുന്ന ആന ചിത്രങ്ങളും വീഡിയോയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ അപ്സരയാണ് ആനയ്ക്കൊപ്പം ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആനയ്ക്കൊപ്പം വ്യത്യസ്തങ്ങളായ വേഷങ്ങൾ അണിഞ്ഞാണ് അപ്സര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ വസ്ത്രത്തിലും നാടൻ ഡ്രസ്സിലുമെല്ലാം ആനയ്ക്കൊപ്പം അതീവ സുന്ദരിയായാണ് അപ്സര പ്രത്യക്ഷപ്പെടുന്നത്.
ഗിരീഷ് അമ്പാടിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എഡിറ്റിങ് രാഹുൽ മനു, മേക്കപ്പ് അഭിലാഷ് കിച്ചു എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. മനോഹരമായ ചിത്രങ്ങൾ കാണാം…