‘ചിരിയാണ് സാറേ ഞങ്ങളുടെ മെയിൻ’ – വിമർശിച്ചയാൾക്ക് മറുപടിയുമായി രമേശ് പിഷാരടി

January 3, 2020

വളരെ സ്വാഭാവികമായി തമാശ പറഞ്ഞ് ആളുകളെ കയ്യിലെടുക്കുന്ന താരമാണ് രമേശ് പിഷാരടി. എല്ലാ കാര്യങ്ങളിലും ഒരു കുസൃതി ഒളിപ്പിച്ചിട്ടുള്ള രമേശ് പിഷാരടി ഫേസ്ബുക്കിൽ പങ്കു വയ്ക്കുന്ന പോസ്റ്റുകളിലും ഈ തമാശ കാണാം. ഇപ്പോൾ ഒരു ചിത്രം പങ്കുവെച്ചരിക്കുകയാണ് താരം.

കുഞ്ചാക്കോ ബോബൻ, ജിസ് ജോയ്, കൃഷ്ണ ശങ്കർ എന്നിവർക്കൊപ്പം തമാശ പറഞ്ഞു ചിരിക്കുന്ന ചിത്രങ്ങളാണ് രമേശ് പിഷാരടി പങ്കുവെച്ചത്. ചിരിയാണ് സാറേ ഞങ്ങളുടെ മെയിൻ എന്ന ഡയലോഗിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിഷാരടി എന്തെങ്കിലും തമാശ ഒപ്പിച്ചുകാണും, എന്താണിത്ര ചിരിക്കാൻ പറഞ്ഞത് എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഒരാൾ മാത്രം വിമർശനവുമായി എത്തി. താൻ ചെയ്ത സിനിമകളിലൊന്നും ഈ ചിരിയില്ല എന്നാണ് ഒരാൾ കമന്റ്റ് ചെയ്തത്.

Read More:‘ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്’- പുതിയ ലുക്ക് പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ

രമേശ് പിഷാരടി ഇതിനും മറുപടി നൽകി. ‘ചിരിയല്ലായിരുന്നു അതിൽ മെയിൻ’എന്നാണ് പിഷാരടി മറുപടി നൽകിയത്. പഞ്ചവർണ തത്ത, ഗാനഗന്ധർവൻ തുടങ്ങിയ ചിത്രങ്ങളാണ് രമേശ് സംവിധാനം ചെയ്തത്. ഒരു കൊമേഡിയൻ എന്ന നിലയ്ക്ക് എല്ലാവരും പ്രതീക്ഷിച്ചത് കോമഡി ചിത്രങ്ങൾ ആയിരുന്നു. എന്നാൽ രണ്ടും പ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്.