‘ജാഡയില്ലാത്ത കൊച്ചു മിടുക്കന് എത്ര ലൈക്ക്?’- ചിരിപ്പിച്ച് രമേശ് പിഷാരടി

January 12, 2020

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനും സംവിധായകനുമൊക്കെയാണ് രമേശ് പിഷാരടി. കോമഡി ഷോകളിലൂടെ കടന്നു വന്ന രമേശ് പിഷാരടി എന്തിലും ഒരു തമാശ കണ്ടെത്തുന്ന ആളാണ്. അതിനാൽ തന്നെ വളരെ രസകരമാണ് അദ്ദേഹത്തിന്റെ ഓരോ ഫേസ്ബുക്ക് പോസ്റ്റുകളും.

ഇപ്പോൾ തന്റെ ചെറുപ്പകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് രമേശ് പിഷാരടി. മിമിക്രിയിൽ രണ്ടാം സ്ഥാനം ലഭിച്ചപ്പോൾ പത്രത്തിൽ വന്ന ചിത്രമാണ് രമേശ് പങ്കുവെച്ചിരിക്കുന്നത്.

‘ഈ കൊച്ചു മിടുക്കനു ജാഡ ഇല്ല!! എത്ര ലൈക് ?’എന്ന രസകരമായ ക്യാപ്ഷൻ ആണ് രമേശ് പിഷാരടി നൽകിയിരിക്കുന്നത്.

https://www.instagram.com/p/B7K337WHNl-/?utm_source=ig_web_copy_link

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ‘ഗാനഗന്ധര്‍വ്വന്‍’ ആണ് രമേശ് പിഷാരടി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ‘പഞ്ചവര്‍ണ്ണ തത്ത’ എന്ന ചിത്രത്തിനു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.