‘ഇനി വർഷങ്ങളോളം നാലാം നമ്പറിൽ അദ്ദേഹമുണ്ടാകുമെന്നുറപ്പാണ്’- രോഹിത് ശർമ
നാലാം നമ്പറിലെ ആശയക്കുഴപ്പം അവസാനിപ്പിച്ച് ടീം ഇന്ത്യ. ഇതുവരെയും മധ്യ നിരയിൽ വിശ്വസ്തതയോടെ ബാറ്റിംഗ് ഏൽപ്പിക്കാൻ തക്ക യുവനിര ഇല്ലാതിരുന്നതിനു ഒട്ടേറെ വിമർശനങ്ങൾ ഇന്ത്യൻ ടീം അഭിമുഖീകരിച്ചിട്ടുണ്ട്.
ഇപ്പോൾ അക്കാര്യത്തിൽ ആശങ്ക നീങ്ങിയതായി വ്യകതമാക്കുകയാണ് രോഹിത് ശർമ. കരുത്തുറ്റ ഒരു യുവനിര തന്നെ ഇന്ത്യൻ ടീമിൽ ഉണ്ടെന്നാണ് ഉപനായകനായ രോഹിത് ശർമ വ്യകതമാക്കുന്നത്.
ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയവരൊക്കെ നല്ല ഫോമിലാണെന്ന് രോഹിത് പറയുന്നു. ‘ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇനി വർഷങ്ങളോളം നാലാം നമ്പറിൽ ശ്രേയസ് തുടരും. ഇനി സ്വതന്ത്രമായി ശ്രേയസിനു തന്റെ പ്ലാനുകൾ ആവിഷ്കരിക്കാൻ സാധിക്കും.’ രോഹിത് പറയുന്നു.
Read More:‘പതിനാല് വർഷം ഒരു വലിയ കാലയളവാണ്, നിരാശരാകരുത്’- കുഞ്ചാക്കോ ബോബൻ
അതുപോലെ രണ്ടോ മൂന്നോ കളികൾ കൊണ്ട് ആരെയും വിലയിരുത്താൻ സാധിക്കില്ല എന്നും കെ എൽ രാഹുൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും രോഹിത് ശർമ അഭിപ്രായപ്പെട്ടു.