വേദിയില്‍ ‘റൗഡി ബേബി’ക്ക് ചുവടുവെച്ച് സായി പല്ലവി: വീഡിയോ

January 6, 2020

മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് സായി പല്ലവി. ഇപ്പോഴിതാ ലോകം മുഴുവന്‍ ഏറ്റെടുത്ത റൗഡി ബേബി ഗാനത്തിന് വേദിയില്‍ ചുവടുവയ്ക്കുന്ന സായി പല്ലവിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഫിലിം അവാര്‍ഡ് വേദിയിലെത്തിയപ്പോഴായിരുന്നു മനോഹരഗാനത്തിന് അതിമനോഹരമായി താരം നൃത്തം ചെയ്തത്.

ധനുഷും സായി പല്ലവിയും തകര്‍ത്താടിയ ഗാനരംഗമാണ് റൗഡി ബേബി. തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്തു ‘മാരി 2’ വിലെ ഈ പാട്ട്. സായ് പല്ലവിയുടെയും ധനുഷിന്റെയും ഡാന്‍സ് തന്നെയാണ് ഗാനരംഗത്ത് എടുത്തുപറയേണ്ട ഒന്ന്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Read more: ഒരു കുഞ്ഞുമ്മയും കുസൃതിച്ചിരിയും; സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് ക്യൂട്ട് വീഡിയോ

2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ ആണ്എ സായി പല്ലവിയുടെ ആദ്യ മലയാള ചിത്രം. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. 2019-ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ‘അതിരന്‍’ എന്ന ചിത്രത്തിലും സായി പല്ലവി മികച്ച അഭിനയം കാഴ്ചവെച്ചു.