അഭിനയത്തിനൊപ്പം ആലാപനവും; സൂരറൈ പോട്രിലെ സൂര്യ ആലപിച്ച ഗാനം, വീഡിയോ

January 25, 2020

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിന്റെ പോസ്റ്റർ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ സൂര്യ ആലപിച്ച ‘മാരാ’ എന്ന തീം സോങ്. യൂ ട്യൂബിൽ പങ്കുവച്ച ഈ ഗാനം ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. സൂര്യയ്‌ക്കൊപ്പം അപർണ ബാലമുരളിയും എത്തുന്ന ചിത്രം സൂര്യയുടെ 38- മത്തെ സിനിമയാണ്.

2ഡി എന്റര്‍ടൈന്‍മെന്റ്സിന്റെയും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഗുനീത് മോംഘയാണ് ചിത്രം നിര്‍മിക്കുന്നത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം.

സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.