മുന്നില്‍ നിറയെ സൂപ്പര്‍ഹീറോ പാവകള്‍; വേറിട്ടൊരു പുതുവത്സര ആശംസയുമായി ഉണ്ണി മുകുന്ദന്‍

January 1, 2020

നാടും നഗരവുമെല്ലാം പുതുവര്‍ഷ കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലും ന്യൂ ഇയര്‍ കാഴ്ചകളാണ് നിറയെ. നിരവധിപ്പേര്‍ പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടും രംഗത്തെത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെ തികച്ചും വ്യത്യസ്തമായ ഒരു പുതുവത്സര ആശംസ നേര്‍ന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍.

മുന്നില്‍ നിറയെ നിരത്തിവെച്ചിരിക്കുന്ന സൂപ്പര്‍ഹീറോ പാവകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകള്‍ നേര്‍ന്നത്. സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ കടുത്ത ആരാധകന്‍കൂടിയാണ് ഉണ്ണി മുകുന്ദന്‍. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍. ഡൊണാള്‍ഡ് ഡക്ക്, മിക്കി മൗസ് തുടങ്ങി നിരവധി സൂപ്പര്‍ഹീറോ പാവകള്‍ ഉണ്ട് ഉണ്ണി മുകുന്ദന് മുന്‍പിലായി. ‘വര്‍ഷങ്ങള്‍ വരും പോകും. എന്നും കുഞ്ഞായിരിക്കാന്‍ ശ്രമിക്കൂ’ എന്ന കുറിപ്പോടെയാണ് താരം പുതുവത്സര ആശംസകള്‍ നേര്‍ന്നത്.

അതേസമയം മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം എന്ന ചരിത്രസിനിമയില്‍ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ചിത്രത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഉണ്ണി മുകുന്ദന്‍. ആരാധകരോട് സ്‌നേഹത്തോടെയുള്ള താരത്തിന്റെ ഇടപെടലുകളും പലപ്പോഴും സൈബര്‍ലോകത്ത് ശ്രദ്ധ നേടാറുണ്ട്.

https://www.facebook.com/IamUnniMukundan/photos/a.569748976434183/2777295215679537/?type=3&theater

Read more:ട്രിപ്പിള്‍ റോളില്‍ ടൊവിനോ; ‘അജയന്റെ രണ്ടാം മോഷണം’ ഒരുങ്ങുന്നു

മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.